---
title: "#accident|  മാഹിപ്പാലത്ത് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു ; 3 ഇരുചക്രവാഹനങ്ങൾ തകർന്നു, വഴിമാറിയത് വൻ ദുരന്തം* "
english_title: "A #container lorry lost# control and fell into the #river at# Mahipalam; 3 #two-wheelers #crash, #detours #cause #massive #disaster"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/145057/A container lorry lost control and fell into the river at Mahipalam; 3 two-wheelers crash, detours cause massive disaster"
published_at: "2023-09-09T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc687e094f8_IMG_20230909_174203.jpg"
keywords: []
---

# #accident|  മാഹിപ്പാലത്ത് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു ; 3 ഇരുചക്രവാഹനങ്ങൾ തകർന്നു, വഴിമാറിയത് വൻ ദുരന്തം* 

> **Lead Summary:** മാഹിപ്പാലത്ത് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു ; 3 ഇരുചക്രവാഹനങ്ങൾ തകർന്നു, വഴിമാറിയത് വൻ ദുരന്തം

## Article Content

മാഹിപ്പാലത്ത് കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു ; 3 ഇരുചക്രവാഹനങ്ങൾ തകർന്നു, വഴിമാറിയത് വൻ ദുരന്തം

കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മീൻ കയറ്റിയ ലോറിയാണ് ബ്രൈയ്ക്ക് നഷ്ടപ്പെട്ട് പുഴയുടെ ഭാഗത്തേക്കിറങ്ങിയത്. മാഹിപ്പാലത്ത് പാർക്ക് ചെയ്തിരുന്ന ടൈബോ ട്രാവലറും, പെരിങ്ങാടി ഭാഗത്ത് ന്യൂമാഹി ടൗൺ നടപ്പാതയിൽ പാർക്ക് ചെയ്ത ഇരുചക്ര വാഹനങ്ങൾ തകർത്ത് കൊണ്ട് മുൻഭാഗം പുഴയിലേക്ക് ഇറങ്ങി നിൽക്കുകയിരുന്നു.

പെരിങ്ങാടി റോഡിൽ പഴയ മിൽമ ബൂത്തിന് സമീപത്താണ് അപകടം നടന്നത്. ഡ്രൈവർ ചാടിയിറങ്ങിയതിനാൽ അപകടത്തിൽ പെട്ടില്ല.

3 ഇരുചക്രവാഹനങ്ങൾ അപകടത്തിൽ തകർന്നു. വൻ ദുരന്തമാണ് തലനാരിഴക്ക് വഴിമാറിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/145057/A container lorry lost control and fell into the river at Mahipalam; 3 two-wheelers crash, detours cause massive disaster)